കട്ടിപ്പാറ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021–22 വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം പട്ടികജാതി–പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാധിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.
ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നാട് വേഗത്തില്‍ വളരുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും സ്ത്രീ ശാക്തീകരണത്തിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ മുഖേന നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ നിർദ്ദേശപ്രകാരം പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി മുഖേന ഒരു കോടി രൂപ വിനിയോഗിച്ചാണ് നഗറിലെ വിവിധ വികസന പ്രവർത്തികൾ നടപ്പാക്കിയത്. സംസ്കാരിക നിലയത്തിന്റെ ഒന്നാം നില നിർമ്മാണം, വൈദ്യുതീകരണം, കമ്പൗണ്ട് വാൾ–ഗേറ്റ്, ഫർണിച്ചർ സൗകര്യങ്ങൾ, വിവിധ റോഡ് വികസന പ്രവർത്തികൾ, ഡ്രെയിനേജ് നിർമാണം, സൈഡ് പ്രൊട്ടക്ഷൻ വാൾ, 14 വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയാണ് പ്രധാനമായും പൂർത്തീകരിച്ചത്.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി നഗര പ്രതിനിധികളും മോണിറ്ററിംഗ് കമ്മിറ്റിയും നടത്തിയ സ്ഥിരമായ ഇടപെടലുകൾ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചതായി എം.എൽ.എ വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജംഷീന വി.കെ., മുഹമ്മദ് ഷാഹിം, സുഫീറ പി.എസ്. മെമ്പർമാരായ നിധീഷ് കല്ലുള്ളതോട്, ശ്രീജില ശ്രീജിത്ത്, പി.സി തോമസ്, അഖിൽ എൻ., കെ.സി. ലെനിൻ, സൗമ്യ പ്രജീഷ്, നൗഷാദ് അലി എം.പി., രാജൻ കെ.പി , വിഷ്ണു ചൂണ്ടൻകുഴി,സെബാസ്റ്റ്യൻ കണ്ണന്തറ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബൂബക്കർ എ.കെ., സലാം മണക്കടവൻ, ടി.സി. വാസു, അനിൽ കെ.വി. കാരപ്പറ്റ, പി.സി. തോമസ്, എ.ടി. ബാലൻ, അമൃത് സാഗർ, രതീഷ് പി.എം, കരീം പുതുപ്പാടി, ജോസ് പായപ്പയിൽ, ഒ.കെ. മുഹമ്മദ്, സലീം പുല്ലടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ശൈലേഷ് ഐ.പി റിപ്പോർട്ട് അവതരണം നടത്തി.