താമരശ്ശേരി. ചമൽ നിർമ്മല എൽ പി സ്കൂളിന്റെ 49 മത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് ജോസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജിന്റോ വരകിൽ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗമ്യ പ്രജീഷ്, കെ സി ലെനിൻ, ശ്രീജില ശ്രീജേഷ്, നിർമ്മല യുപിസ്കൂൾ പ്രധാനാധ്യാപിക ജിസ്‌ന ജോസ്,പിടിഎ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ, എം പി ടി എ പ്രസിഡന്റ് ജിസ്‌ന രാജേഷ്, സ്കൂൾ ലീഡർ അലാനി ബിജു ജോർജ്, എന്നിവർ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ക്രിസ്റ്റീന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി റിൻസി ഷാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജദീറ റൗഷൽ നന്ദിയും പറഞ്ഞു. തുടർന്ന് സമ്മാനദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.