പുതുപ്പാടി: സിപിഐ (എം) നെരൂക്കുംചാൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നെരൂക്കുംചാൽ- അപ്പുറത്ത് പൊയിൽ - വെണ്ടേക്കുംചാൽ- റോഡിൻ്റെ ഇരുവശങ്ങളും കാട് വെട്ടി വൃത്തിയാക്കി.
സിപിഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. നെരൂക്കുംചാൽ ബ്രാഞ്ച് സെക്രട്ടറി ഏ പി അൻവർ അദ്ധ്യക്ഷനായിരുന്നു ടി കെ ഷാജി സ്വാഗതവും പി കെ ജംഷീർ നന്ദിയും പറഞ്ഞു.
വി.മുഹമ്മദ് ഷബീർ, സി.എച്ച് മുഹമ്മദ് നബീൽ , റിൻഷാദ് എൻ സി , അബ്ദുൽ ബഷീർ പൊയിൽ, ഷിഹാബ് എൻ , സഹീർ വെണ്ടേക്കുംചാൽ, മുൻഫിലിഹ് വി.സി തുടങ്ങിയവർ സേവനപ്രവർത്തനത്തിന് നേതൃത്വം നൽകി