Trending

ഡോ. തീർത്ഥ ഉണ്ണിയെയും, സതീഷ് കുമാറിനെയും ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം ആദരിച്ചു.

കട്ടിപ്പാറ: BDS പഠനം വിജയകരമായി പൂർത്തിയാക്കിയ ഡോ. തീർത്ഥ ഉണ്ണിയെയും, അഖില കേരള വയലാർ രാമവർമ്മ സിനിമ ഗാനാലാപന മത്സരം സ്പെഷ്യൽ ജൂറി അവാർഡ് നേടിയ സതീഷ് കുമാറിനെയും ചമൽ അംബേദ്കർ സാംസ്കാരിക നിലയം - വായനശാല ഉപഹാരം നൽകി ആദരിച്ചു.


സാംസ്‌കാരിക നിലയം & വായനശാല പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേംജി ജയിംസ് ഇരുവരെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ശ്രീജില ശീജത്ത് മുഖ്യപ്രഭാഷണം നടത്തി.

പി. എം. രതിഷ്, കെ.പി. രാജൻ, ഷീലത വിജയൻ, ഡോ. തീർത്ഥ ഉണ്ണി, സതീഷ് കുമാർ പ്ലാതോട്ടം, പ്രവിണ ജിനേഷ്, ജോബിഷ് പി.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post