Trending

അമരാട് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.

കട്ടിപ്പാറ : സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി അമരാട് അങ്കണവാടിയിലും പ്രവേശനോത്സവം നടന്നു വാർഡ് മെമ്പറും കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി എം അസീസ് കട്ടിപ്പാറ അധ്യക്ഷനും അങ്കണവാടി വർക്കർ ശ്രീജ ചമൽ സ്വാഗതവും പറഞ്ഞു.

ആശംസകൾ നേർന്നുകൊണ്ട് മൂന്നാം വാർഡ് ആശവർക്കർ റാബിയ രണ്ടാം വാർഡ് ആശാവർക്കർ ഗ്രേസി രക്ഷിതാക്കളെ പ്രതിനിധീകരിച്ചുകൊണ്ട് NH അബ്ദുറഹ്മാൻ ,ടി കെ മൂസ, അഹമ്മദ് കുട്ടി ഒലവന്‍ കാവിൽ , സെമീമ കുറുപ്പച്ചൻ കണ്ടി, നസീറ വട്ടക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

 പുതുതായി അങ്കണവാടിയിലേക്ക് എത്തിയ കുട്ടികൾക്കും പിരിഞ്ഞു പോകുന്ന കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി ഹെൽപ്പർ സുലൈഖ ഇടിഞ്ഞകുളം നന്ദി പറഞ്ഞു

Post a Comment

Previous Post Next Post