Trending

കൊടുവള്ളിയിൽ തെരുവ് നായ ആക്രമണം; വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് പരിക്ക്

കൊടുവള്ളി: കൊടുവള്ളിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണത്തിൽ നാട്ടുകാർ പരിഭ്രാന്തരായി.

ചമൽ സ്വദേശിയും കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനുമായ രാജൻ (50), കെ.എം.ഒ കോളേജ് വിദ്യാർത്ഥിയായ തയ്യിബ് (22),
കിഴക്കോത്ത് സ്വദേശിനി രത്നേശ്വരി (48),
പാലക്കുറ്റി സ്വദേശിനി ഫാത്തിമ സുഹാന (19),
മാനിപുരം സ്വദേശിനി ഹംദ ഫാത്തിമ (14)
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post