Trending

താമരശ്ശേരിക്കാരുടെ പ്രിയ ഡോക്ടർ വി. കുട്ട്യാലി അന്തരിച്ചു.


താമരശ്ശേരി: അഞ്ചു പതിറ്റാണ്ടിലേറെയായി താമരശ്ശേരിക്കാരുടെയും സമീപ പ്രദേശവാസികളുടെയും വിശ്വാസവും സ്നേഹവും നേടിയിരുന്ന പ്രമുഖ ചികിത്സകനായ ഡോ. വി. കുട്ട്യാലി (84) അന്തരിച്ചു. 

ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനടുത്ത് വലിയവീട്ടിൽ താമസിച്ചിരുന്ന അദ്ദേഹം ദീർഘകാലം താമരശ്ശേരി വാലി വ്യൂ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കൂടാതെ താമരശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടായും പ്രവർത്തിച്ചിരുന്നു. താമരശ്ശേരി ഐഎംഎ പ്രസിഡന്റായും അദ്ദേഹം സജീവമായിരുന്നു.

ലളിതമായ ജീവിതശൈലിയും രോഗികളോടുള്ള ആത്മാർത്ഥ സമീപനവും കൊണ്ടാണ് ഡോ. കുട്ട്യാലി നാട്ടുകാരുടെ ഹൃദയങ്ങളിൽ ഇടം നേടിയിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആളുകൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകി ആശ്വാസമായിരുന്ന അദ്ദേഹം ചികിത്സാരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച് അനേകം മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ കൈത്താങ്ങായി മാറിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണെന്ന് വിവിധ മേഖലകളിലുള്ളവർ അനുശോചിച്ചു.

 മരണവാർത്ത അറിഞ്ഞതോടെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.

പിതാവ് : പരേതനായ ഇമ്പിച്ചി മുഹമ്മദ്

മാതാവ്: പരേതയായ പാത്തുമ്മ 

ഭാര്യ: ഷമീമ.

മക്കൾ: മുഹമ്മദ് മൻസൂർ (ബിസിനസ്), മിനി.

മരുമക്കൾ: ഡോ. നൗഫൽ (ഒതായി), റോഷ്നി (താനൂർ).

സഹോദരങ്ങൾ: ഖാദർ, ആമിന, ആയിഷ, സൈനബ.

ഖബറടക്കം ഇന്ന് (21-05-2026  വ്യാഴാഴ്ച) വൈകീട്ട് 3ന് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post