Trending

കക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തം; വാഹനം പൂർണ്ണമായും കത്തിനശിച്ചു


കൂമ്പാറ: കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിച്ച്പൂ ർണ്ണമായും കാർ കത്തിനശിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്നാണ് സംഭവം നടന്നത്.
കക്കാടംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നാണ് യാത്രയ്ക്കിടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസൂചന മനസ്സിലാക്കിയ യാത്രക്കാർ ഉടൻ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തുടർന്ന് കാറിൽ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം വാഹനം മുഴുവനായും കത്തിനശിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്സ് യൂണിറ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post