കട്ടിപ്പാറ : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ. .
പരീക്ഷയെഴുതിയ 165 പേരിൽ 143 പേരും വിജയിച്ചു.
സയൻസിൽ പരീക്ഷയെഴുതിയ 110 പേരിൽ 100പേരും (91%). ഹ്യുമാനിറ്റീസിൽ 55ൽ 43 പേരും (78%)വിജയിച്ചു. 15 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. (സയൻസ് 13,ഹ്യുമാനിറ്റീസ് 2).അഞ്ചു പേർ ഒരു വിഷയത്തിനൊഴികെ എ പ്ലസ് നേടി. വിജയികളെ മാനേജ്മെന്റും പി ടി എ യും പഞ്ചായത്ത് പ്രതിനിധികളും അഭിനന്ദിച്ചു. .