ചമൽ : ഗവൺമെന്റ് എൽ.പി സ്കൂളിൽ ഈ വർഷം അഞ്ച് വിദ്യാർത്ഥികൾ സിഎം കിഡ്സ് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി മികച്ച നേട്ടം കൈവരിച്ചു. ആഹിൽ ഇ.എം., രിഫ ഷെറിൻ പി.വി., ലെസിൻ സൽവ, മുഹമ്മദ് റാഫി പി.എം., ഫീനിയ നിസാൻ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്.
വിജയികളായ വിദ്യാർത്ഥികളെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടമെന്ന് പി.ടി.എ ഭാരവാഹികൾ അറിയിച്ചു.