Trending

അങ്കണവാടി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ യിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നടന്ന പ്രവേശനോൽസവവും, അങ്കണവാടിയിൽ നിന്നും പഠനം പൂർത്തിയാക്കി പോകുന്ന കുട്ടികൾക്കുള്ള യാത്രായപ്പും നടത്തി. പരിപാടി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പി. സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നുഷ്ഹത്ത് ടീച്ചർ മുഖ്യാതിഥിയായിയിരുന്നു.
സലാം കന്നൂട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.

AMSC അംഗങ്ങളായ അലക്സ് തോമസ്, അബ്ദുള്ള മലയിൽ, ഷംനാസ് പൊയിൽ, മുബീർ തോലത്ത്, ഷംസീർ എ.കെ.ആശംസകളർപ്പിച്ചു.
അങ്കണവാടി വർക്കർ സജ്ന ടീച്ചർ സ്വാഗതവും, ഹെൽപ്പർ സജന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post