Trending

താമരശ്ശേരി - കാരാടി അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

താമരശ്ശേരി: കാരാടി അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പുതിയതായി എത്തിയ കുരുന്നുകളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് അങ്കണവാടി അധികൃതരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചത്.

പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ആസാദ് കാരാടി നിർവ്വഹിച്ചു. അങ്കണവാടി ജീവനക്കാർ, ALMSC ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
അംഗനവാടി ടിച്ചർ അജിത അദ്ധ്യക്ഷയായ യോഗത്തിൽ ബിൽജു സ്വാഗതവും ബിജിന നന്ദിയും രേഖപ്പെടുത്തി കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് നടന്നു.

Post a Comment

Previous Post Next Post