Trending

കൂട്ടാലിട - കൂരാച്ചുണ്ട് റോഡിൽ അപകടം; താഴ്ചയിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി..

കൂരാച്ചുണ്ട്: കൂട്ടാലിട - കൂരാച്ചുണ്ട് റോഡിലെ കോളനിമുക്ക് ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാർഥാണ് മരണപ്പെട്ടത്.
ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ആഴമുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ അപകടം നടന്ന വിവരം ഏറെ നേരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഇന്ന് ഉച്ചയോടെയാണ് താഴ്ചയിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും സമീപത്ത് മരിച്ച നിലയിൽ സിദ്ധാർഥിനെയും നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കൂടുതൽ സാഹചര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post