Trending

അക്ഷരമഞ്ജരി 2026


കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വായനദിനവും സംഗീതദിനവും വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ ഇവയുടെ ഉദ്ഘാടനവും സമുചിതമായി നടത്തി. 

ഹോളി ഫാമിലി ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ജോസ് കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതമാശംസിച്ചു. 'അക്ഷരമഞ്ജരി 2026' സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

പിടിഎ വൈസ് പ്രസിഡൻ്റ് നിതീഷ് കല്ലുള്ളതോട്, സ്റ്റാഫ് സെക്രട്ടറി നൗഷാദ് വി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗീത ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എയ്ഞ്ചൽ മരിയ ജോസും വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫെലിക്സ് നിധീഷും സംസാരിച്ചു. മിയ സജീവൻ പുസ്‌തകാസ്വാദനവും ആര്യശ്രീ കാവ്യാലാപനവും നടത്തി .സ്കൂൾ സംഗീത അധ്യാപിക ലിസി എം.എയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടി ചടങ്ങിന് മോടി പിടിപ്പിച്ചു. വിദ്യാരംഗം കൺവീനർ ഷീന ജോസഫ് ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post