Trending

ബി.ജെ.പി തിരുവനന്തപുരം നഗരസഭ കൗൺസിലർമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഈങ്ങാപ്പുഴയിൽ പ്രകടനം നടത്തി.


ഈങ്ങാപ്പുഴ : ബി ജെ.പി തിരുവനന്തപുരം നഗരസഭ  കൗൺസിലർമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് BJP തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
          
ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ല വൈസ് പ്രസിഡണ്ട് സജീവ് ജോസഫ്, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡണ്ട് ജോണി കുമ്പുളുങ്കൽ, മണ്ഡലം പ്രസിഡണ്ട് ടി.എ. സെബാസ്‌റ്റ്യൻ, ജന.സിക്രട്ടറി ടി.പി.അനന്തനാരായണൻ, ന്യൂനപക്ഷ മോർച്ച ജില്ല ട്രഷറർ പ്രകാശ് ജോസ്, ഈങ്ങാപ്പുഴ ഏരിയ പ്രസിഡണ്ട് മനോജ് പെരുമ്പള്ളി, അടിവാരം ഏരിയ പ്രസിഡണ്ട് ടി.എ.ഷാജി, നെല്ലിപ്പൊയിൽ ഏരിയ ജന. സിക്രട്ടറി സുനിൽ.പി.എസ്, മഹിള മോർച്ച മണ്ഡലം ജന.സിക്ര. ബിനു സിബിരാജ്, വൈ. പ്രസി. ഏലമ്മ ജോസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post