Trending

ലഹരിവിരുദ്ധ ദിനാചരണം ചമൽ നിർമ്മല യു.പി സ്കൂളിൽ സംഘടിപ്പിച്ചു.


താമരശ്ശേരി : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ വിവിധ ലഹരി വിരുദ്ധ പരിപാടികൾ ചമൽ നിർമല യു.പി. സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസിന്റെ അധ്യക്ഷത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ റവ.ഫാ. അമൽ ജോസഫ് ഉദ്ഘാടനം ചെയ്തു.

 ലഹരിയുടെ ഉപയോഗവും അതുമൂലം ഉണ്ടാകുന്ന സാമൂഹിക അതിക്രമങ്ങളും ഭയാനകമായ തോതിലേക്ക് ഉയരുകയാണെന്നും ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു സി. ജി. നയിച്ചു. ആരോഗ്യകരമായ ജീവിതത്തിനും, സുരക്ഷിതമായ സമൂഹത്തിനും, പ്രതീക്ഷ നിറഞ്ഞ നാളേക്കുമായി ലഹരി ഉപേക്ഷിച്ച് ജീവിതമാകുന്ന ലഹരിയെ സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ക്ലാസുകളിലൂടെ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

 പി.ടി.എ. പ്രസിഡന്റ് നൂറുദ്ദീൻ ടി പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അന്ന എലിസബത്ത് എബി ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പരിപാടിക്ക് സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷൈനി പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post