Trending

അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച് ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി

താമരശ്ശേരി : ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി 
അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. താമരശ്ശേരി പഴശ്ശിസ്മൃതിയിൽ നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ് അധ്യക്ഷത വഹിച്ചു.
യോഗാചാര്യ ഷൈമ വിനോദ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
വിവിധതരം യോഗകളുടെ പ്രദർശനവും പരിശീലനവും നടന്നു.
ജില്ലാസെൽ കോ ഓർഡിനേറ്റർ ടി. ശ്രീനിവാസൻ ,മണ്ഡലം ജനറൽ സെക്രട്ടറി പി സി പ്രമോദ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിത വാസു,
രഞ്ജു തിലക് ,കെ സി രാമചന്ദ്രൻ , ബബീഷ് എ കെ ,അനൂപ് പി കെ
തുടങ്ങിയവർ സംബന്ധിച്ചു
യോഗചാര്യ ഷൈമ വിനോദിനെ ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.


യോഗാചാര്യ ഷൈമ വിനോദിനെ ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ച് ആദരിക്കുന്നു
താമരശ്ശേരി ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗ പരിശീലനം.

Post a Comment

Previous Post Next Post