Trending

പ്രവേശനോത്സവം നടത്തി

കട്ടിപ്പാറ :കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി .രണ്ടുമാസത്തെ വേനലവധിക്ക് ശേഷം പുത്തൻ പ്രതീക്ഷകളോടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു. സ്കൂളിലേക്ക് പുതുതായി കടന്നുവന്ന കുട്ടികളെ സ്കൗട്ട് &ഗൈഡ് അംഗങ്ങൾ സ്കൂളിലേക്ക് സ്വീകരിച്ചു. 

സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതം ആശംസിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പ്രേംജി ജയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ് ,പിടി എ പ്രസിഡൻ്റ് ബാബു വി പി ,പി.ടി. എ വൈസ് പ്രസിഡൻ്റ് നിധീഷ് കല്ലുള്ളതോട്, വാർഡ് മെമ്പർ ജംഷീന അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

വാഴ 2 സിനിമയിലെ അഭിനേതാക്കളായ ഹോളി ഫാമിലിയുടെ അഭിമാന താരങ്ങൾ അഭിമന്യു കെ.പി, അനന്തു കെ.പി എന്നിവരെയും യു.എസ്. എസ് നേടി യ കുട്ടികളെയും മെമൻ്റോ നൽകി ആദരിച്ചു.പ്രവേശനോത്സവ ഗാനം ,നൃത്തം തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി. സ്കൂളിലേക്ക് പുതുതായി വന്ന കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരവും വിതരണം നടത്തി.സ്റ്റാഫ് സെക്രട്ടറി വിൻസെൻ്റ് ഡി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post