Trending

വിശ്വഗായത്രി കൾച്ചറൽ ആൻഡ് ചാരിറ്റി ട്രസ്റ്റിന് തുടക്കമായി.

താമരശ്ശേരി: വിശ്വഗായത്രി കൾച്ചറൽ ആൻഡ് ചാരിറ്റി ട്രസ്റ്റിന്റെ (Reg. No. 65/26/IV) ഉദ്ഘാടന കർമ്മം ചാവറ മെഡിക്കൽ ഹോസ്പിറ്റലിന് മുൻവശത്തുള്ള ജിബിആർ അപ്പാർട്ട്മെന്റിൽ വെച്ച് നടന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ വി.ആർ. ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 ട്രസ്റ്റിനോടനുബന്ധിച്ച് ആരംഭിച്ച ഓൺലൈൻ സെന്ററിന്റെ ഉദ്ഘാടനം ചന്തു മാസ്റ്റർ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ്) നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി ആരംഭിച്ച യോഗ സെന്ററിന്റെ ഉദ്ഘാടനം ബാബു നമ്പൂതിരി (മേൽശാന്തി, ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം, താമരശ്ശേരി) നിർവഹിച്ചു.

യോഗത്തിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം പ്രസിഡന്റായ ബാലകൃഷ്ണൻ, യോഗ അധ്യാപിക ഷൈമ വിനോദ് എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് ചെയർമാൻ പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് കൺവീനർ ഗോവിന്ദൻകുട്ടി മാസ്റ്റർ സ്വാഗതവും ചന്ദ്രബാബു നന്ദിയും രേഖപ്പെടുത്തി.

സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post