Trending

നിർമ്മല യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.

 താമരശ്ശേരി : ചമൽ നിർമ്മല യു.പി. സ്കൂളിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ പരിപാടിയിൽ 2026 - 27 അധ്യയന വർഷത്തെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ഉദ്ഘാടനം നടത്തി.

വായിച്ചുള്ള അറിവാണ് ഒരാളെ ജീവിതത്തിൽ വിജയിപ്പിക്കുന്ന ഏറ്റവും വലിയ ആയുധമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സിറാജ് ഡെയിലി അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ  മുസ്തഫ പി. ഇറക്കൽ പറഞ്ഞു. 

സ്കൂൾ മാനേജർ റവ. ഫാ. അമൽ ജോസഫ് അധ്യക്ഷനായ ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വിഷ്ണു ചുണ്ടൻകുഴി നിർവഹിച്ചു. 

സ്കൂൾ ഹെഡ്മിസ്ട്രസ്  ലിസി വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ബേബി തോമസ്, കുഞ്ഞാലിക്കുട്ടി, ആസിഫ്, പിടിഎ പ്രസിഡന്റ് നൂർദീൻ ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും വായനാവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ സാഹിത്യ പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോഡിനേറ്റർ ബിജോയ് ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post