Trending

നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് 150-ലധികം പുസ്തകങ്ങൾ നൽകി വ്യാപാരി വ്യവസായി ഏകോപനസമിതി കട്ടിപ്പാറ യൂണിറ്റ്.

കട്ടിപ്പാറ: വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കട്ടിപ്പാറ യൂണിറ്റ് നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് 150-ലധികം പുസ്തകങ്ങൾ കൈമാറി.

വ്യാപാരി വ്യവസായി ഏകോപനസമിതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡന്റ് സജി എം. ജോസഫ് മണിമല, ട്രഷറർ എ.കെ. ലോഹിതാക്ഷൻ, വൈസ് പ്രസിഡന്റുമാരായ പിലാക്കണ്ടി മുഹമ്മദ് ഹാജി, തേനങ്ങൽ മുഹമ്മദ് ഹാജി, ജില്ലാ കമ്മിറ്റി അംഗം സി.കെ.സി. അസൈനാർ എന്നിവർ ചേർന്നാണ് ലൈബ്രറി പ്രസിഡന്റ് എം.ഡി. ദേവസ്യക്ക് പുസ്തകങ്ങൾ കൈമാറിയത്.
തുടർന്ന് നടന്ന യോഗത്തിൽ വായനശാല അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളും പങ്കെടുത്തു. 

സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post