Trending

ചമലിൽ 6 ലിറ്റർ വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.


താമരശ്ശേരി: അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച കേസിൽ ചമൽ സ്വദേശിയെ  താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

EI&IB കോഴിക്കോട് ഓഫീസിലെ AEIG സുരേഷ് ബാബു നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 3-ന് രാത്രി 8 മണിയോടെ ചമൽ - ലക്ഷംവീട്ടിൽ നടത്തിയ പരിശോധനയിലാണ് നടപടി.

ചമൽ മാളശ്ശേരി വീട്ടിൽ ചന്ദ്രന്റെ മകൻ പ്രസാദ്  നെ ആണ് അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം (6 ലിറ്റർ) കൈവശം വെച്ച നിലയിൽ പിടിയിലായത്. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമനടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചു.

താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജു എസ് നേതൃത്വം നൽകിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അജീഷ് ടി.ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലത മോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷാഹുൽ, CEO DVR ബവിൻ  എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post