Trending

ചമലിൽ ജനകീയ കൂട്ടായ്മ; ലഹരി-വ്യാജവാറ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം.

താമരശ്ശേരി: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം ജൂലൈ 3-ന് ചമൽ പി.കെ. ശ്രീനേഷ് പബ്ലിക് ലൈബ്രറി & ഗ്രാമീണ വായനശാലയിൽ ജനകീയ കൂട്ടായ്മ യോഗം ചേർന്നു.

വാർഡ് മെമ്പർ ലെനിൻ കെ.സി അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി സ്വാഗതം ആശംസിച്ചു. 

താമരശ്ശേരി സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. സന്തോഷ് ചമലിലെ നിലവിലെ സാഹചര്യങ്ങൾ, എക്സൈസ് വകുപ്പ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ, തുടർനടപടികൾ എന്നിവ വിശദീകരിച്ചു.

പോലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണൽ ഇൻസ്പെക്ടർ ബിജു, വനം വകുപ്പിനെ പ്രതിനിധീകരിച്ച് എസ്.എഫ്.ഒ സുധീഷ് എം.ടി, ആരോഗ്യ വകുപ്പിനെ പ്രതിനിധീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സജിത് കുമാർ, വാർഡ് മെമ്പർ സൗമ്യ പ്രജീഷ് എന്നിവർ സംസാരിച്ചു.

അനിൽ കെ.വി., എ.ടി. ബാലൻ, അസ്സൻകോയ, നൗഷാദ് എന്നിവരും ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു.

ജനകീയ കൂട്ടായ്മ വളരെ ഫലപ്രദമാണെന്നും, പ്രദേശത്തെ സാഹചര്യം കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നതിനായി ഇത്തരം അവലോകന യോഗങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നത് ഗുണകരമാകുമെന്നും യോഗത്തിൽ പൊതുവേ അഭിപ്രായമുയർന്നു.

പ്രിവന്റീവ് ഓഫീസർ ജി. ബൈജു നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post