കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി. സ്‌കൂൾ, കോടഞ്ചേരിയുടെ ആഭിമുഖ്യത്തിൽ "കൈകോർക്കാം ലഹരിയില്ലാ നാളേക്കായ്" എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ കൈകോർത്ത് ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും, "No Drugs" എന്ന സന്ദേശമുയർത്തി പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
തൂഫാൻ കാംപയ്ൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ഷൂട്ടൗട്ട് മൽസരവും സംഘടിപ്പിച്ചു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ബിബിൻ ടോം അധ്യക്ഷത വഹിച്ചു. എം.പി. ടി. എ പ്രസിഡണ്ട് ടിനുമോൾ, അധ്യാപകരായ ബിനു എം സെബാസ്‌റ്റ്യൻ, അരുൺ ജോസഫ്, ജോബി ജോസ്,ഷിജോ ജോൺ, സെബിൻ ഫ്രാൻസിസ്, അനീഷ് കെ ജോസ്, ഡെന്നീസ് എൻ.സി, സിസ്റ്റർ അൽഫോൺസ എന്നിവർ നേതൃത്വം. ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ പ്രധാന ആകർഷണമായി.
" കൈകോർക്കാം ലഹരിയില്ലാ നാളേക്കായ് " എന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.