Trending

കട്ടിപ്പാറയിൽ 2 ലിറ്റർ ചാരായവുമായി 64-കാരൻ എക്സൈസ് പിടിയിൽ

താമരശ്ശേരി: കട്ടിപ്പാറയിൽ 2 ലിറ്റർ നാടൻ ചാരായവുമായി 64-കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്ന് (ജൂലൈ 1) രാവിലെ  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഐ.ബി.എ. ഇ.ഐ. ഗ്രേഡ് പി. സുരേഷ് ബാബു നൽകിയ രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തിലുള്ള സംഘം കട്ടിപ്പാറ അങ്ങാടിക്ക് സമീപം റോഡരികിൽ നടത്തിയ പരിശോധനയിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന 2 ലിറ്റർ വാറ്റുചാരായം കൈവശം വെച്ച നിലയിൽ കട്ടിപ്പാറ ഐപ്പൻപറമ്പിൽ വീട്ടിൽ തോമസ് ജോസഫ് (64) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. നൗഷീർ, ഡ്രൈവർ ഒ.ടി. പ്രജീഷ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post