Trending

വ്യാജ സ്വർണം പണയം വെച്ച് 5.53 ലക്ഷം തട്ടിപ്പ്; വീണ്ടും എത്തിയപ്പോൾ യുവാവ് പിടിയിൽ


താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ശാഖയിൽ വ്യാജ സ്വർണം പണയം വെച്ച് ₹5,53,300 തട്ടിയ യുവാവിനെ  പിടികൂടിയത് 

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പല തവണയായി വ്യാജ സ്വർണം പണയം വെച്ചാണ് ഇയാൾ ബാങ്കിൽ നിന്ന് പണം കൈക്കലാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി ബാങ്കിലെത്തിയപ്പോഴാണ്  പിടികൂടിയത്  

 തച്ചംപൊയിൽ വട്ടിക്കുന്ന് സ്വദേശിയായ അബ്ദുൽ മുനീറാണ് പിടിയിലായത് . ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമാനരീതിയിൽ മറ്റ് ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. 

Post a Comment

Previous Post Next Post