Trending

കാട്ടുപന്നി ശല്യം രൂക്ഷം; കട്ടിപ്പാറയിൽ കൃഷിയിടം നശിപ്പിച്ചു


കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊച്ചുവീട്ടിൽ തോമസ് മാസ്റ്ററുടെ വീടിന് സമീപമുള്ള കൃഷിയിടത്തിൽ കൃഷി ചെയ്തിരുന്ന കപ്പ, ചേമ്പ് ഉൾപ്പെടെയുള്ള ഇടവിളകൾ കഴിഞ്ഞ രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു.സംഭവത്തിൽ കർഷകന് കാര്യമായ നഷ്ടമുണ്ടായതായി അറിയുന്നു.

ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം ദിനംപ്രതി രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ കർഷകർ ആശങ്കയിലാണ്.

രണ്ടുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പകൽസമയത്ത് കാടിളക്കി കാട്ടുപന്നികളെ വെടിവെച്ച് നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. സമാന രീതിയിൽ വീണ്ടും ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും സഹായത്തോടെ കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post