Trending

പൂനൂർ പുഴയിൽ കാണാതായ എകരൂർ സ്വദേശിയായ ഷിജുവിന്റെ മൃതദേഹം കണ്ടെത്തി

താമരശ്ശേരി: പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂർ സ്വദേശിയായ ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൂനൂർ പഴയ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പൂനൂരിന് സമീപത്തെ കാവുള്ളപറമ്പ് കുണ്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് ഷിജുവിനെ കാണാതായത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സേന, സിവിൽ ഡിഫൻസ് വോളന്റിയർമാർ, നാട്ടുകാർ,സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്നാണ് ഇന്ന് രാവിലെ പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്ത് നാലു കിലോമീറ്ററോളം അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. .ഈ ഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല
തുടർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post