Trending

പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

പൂനൂർ: പൂനൂർ കാവുള്ളപറമ്പ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഏകരൂൽ സ്വദേശിയായ വിജീഷ് എന്ന യുവാവിനെയാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് വിജീഷ് പുഴയിൽ ഇറങ്ങിയതെന്നാണ് വിവരം. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് സമീപവാസികൾ വിവരമറിഞ്ഞത്.

വിവരമറിഞ്ഞ ഉടൻ നരിക്കുനി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സിനൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാർ, HCF ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ, നാട്ടുകാർ എന്നിവരും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്.

.

Post a Comment

Previous Post Next Post