Trending

താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ലോകകപ്പ് പ്രവചന മത്സരം; അനിഘ വിജയി

താമരശ്ശേരി: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രവചന മത്സരം ശ്രദ്ധേയമായി. ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ കൃത്യമായി പ്രവചിക്കുന്നതിനായി നടത്തിയ മത്സരത്തിൽ നാനൂറോളം പേർ പങ്കെടുത്തു.

ശരിയുത്തരം നൽകിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ അനിഘയെ വിജയിയായി തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ നറുക്കെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിച്ചു.

ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ഉല്ലാസ് കുമാർ, കെ.വി. സെബാസ്റ്റ്യൻ, രാജേന്ദ്രൻ, അബ്ദുൽ ഹകീം, ഒ.പി. ഉണ്ണി, ബെൽനി എം.എം., ബിന്ദു ആനന്ദ്, അബ്ദുൽ മജീദ്, ബാങ്ക് സെക്രട്ടറി ദീപ, ജീവനക്കാരനായ പ്രവീഷ് വി.പി. എന്നിവരും മറ്റ് ജീവനക്കാരും പങ്കെടുത്തു.


Post a Comment

Previous Post Next Post