അടിവാരം : അടിവാരത്ത് എത്രയും വേഗം പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തിയ ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ ശിബിരത്തിൻ്റെ അവലോകനത്തിൻ്റെ ഭാഗമായി അടിവാരത്ത് ചേർന്ന മണ്ഡലം അവലോകന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ച പ്രമേയം പാസ്സാക്കിയത്.
ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ, ഗതാഗത പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ഫയർ സ്റ്റേഷൻ കൂടിയേ തീരൂ. ഇപ്പോൾ നിലവിലുള്ള സംവിധാനങ്ങൾ തീർത്തും അപര്യാപ്തമാണ്. രക്ഷാപ്രവർത്തനം വൈകുന്നതും ഗതാഗതക്കുരുക്കും പല മനുഷ്യജീവനും പൊലിയുന്നതിന് കാരണമാവാറുണ്ട് എന്നത് ഫയർ സ്റ്റേഷൻ എന്ന ആവശ്യത്തിന് വരുംകാലങ്ങളിലും പ്രസക്തി വർദ്ധിപ്പിക്കൂകയേ ഉള്ളൂ. ആയതിനാൽ ബി.ജെ.പി നിരന്തരം ആവശ്യപ്പെടുന്ന ഈ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബി.ജെ.പി തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് ടി.എ. സെബാസ്‌റ്റ്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച അവലോകന യോഗം ബി.ജെ.പി റൂറൽ ജില്ല സിക്രട്ടറിയും മണ്ഡലം ഇൻ ചാർജ്ജുമായ ശ്രീ. രാജേന്ദ്രൻ കുളങ്ങര ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജന. സിക്രട്ടറി ടി.പി. അനന്തനാരായണൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീമതി.ഏലമ്മ ജോസ് നന്ദിയും പറഞ്ഞു.യോഗത്തിൽ മണ്ഡലം ജന.സിക്രട്ടറി പ്രജീഷ് പൂക്കാട്ട് റിപ്പോർട്ട് അവതരണവും വൈസ് പ്രസിഡണ്ട് പി.പി.വിനോദ്, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് സലില ഗോപിനാഥ്. ജന. സിക്രട്ടറി ബിനു സിബിരാജ്, ഏരിയ പ്രസിഡണ്ടുമാരായ മനോജ് പെരുമ്പള്ളി, ശ്രീധരൻ പേണ്ടാനത്ത്, സി.ജി.ലാലൻ, ജന. സിക്രട്ടറി സുനിൽ കണ്ണോത്ത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ച യോഗത്തിൻ്റെ സമാപന പ്രസംഗം ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡണ്ട് ജോണി കുമ്പുളുങ്കൽ നടത്തി.