കട്ടിപ്പാറ : കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ സ്മരണാർത്ഥം കാരാട്ട് മുഹമ്മദ് മാസ്റ്റർ ഫൗണ്ടേഷൻ കഴിഞ്ഞ ആറു വർഷമായി നൽകി വരാറുള്ള എജുക്കേഷണൽ എക്സലൻസി അവാർഡിന് പൂനൂർ ആര്യംകുളം സ്വദേശിനി ഹന്ന സൽവയെ തെരഞ്ഞെടുത്തു.10001 രൂപയും
പ്രശസ്തി പത്രവും ശിലാ ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ആര്യംകുളം സുബൈർ - ഹാജറ ദമ്പതികളുടെ മകളായ സൽവ എറണാകുളം ഗവ.മെഡിക്കൽ കോളേജ് MBBS വിദ്യാർത്ഥിയാണ്. 2026 ആഗസ്ത് 2 ശനി നാളെ രാത്രി 7 മണിക്ക് എളേറ്റിൽ വാദിഹുസ്ന പബ്ലിക് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും
കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ പ്രിൻസിപസിപ്പലുമായ പ്രൊഫസർ എ.കുട്ടിയാലിക്കുട്ടി വിശിഷ്ടാതിഥിയായി ചടങ്ങിൽ സംബന്ധിക്കും