കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തും ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റും സംയുക്തമായി നിർമ്മിച്ച സാനിറ്ററി കോംപ്ലക്സ് പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി തോമസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫിറ പി. എസ്., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ലാജുവന്തി, പി.ടി.എ. പ്രസിഡന്റ് ബാബു വി. പി., പ്രിൻസിപ്പൽ ജോസ് കെ. പി. എന്നിവർ ആശംസകളും പ്രസംഗങ്ങളും നടത്തി.