Trending

മികച്ച ആരോഗ്യ-സാമൂഹ്യ പ്രവർത്തകനുള്ള ഡോ. ശാന്തറാം പുരസ്കാരം ശ്രീജിത്ത് പുതുപ്പാടിക്ക്

കൈതപ്പൊയിൽ: മികച്ച ആരോഗ്യ-സാമൂഹ്യ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ് ഏർപ്പെടുത്തിയ ഡോ. ശാന്തറാം നാലാമത് പുരസ്കാരം ഇത്തവണ ശ്രീജിത്ത് പുതുപ്പാടിക്ക് സമ്മാനിച്ചു.

ഡോ. ശാന്തറാമിന്റെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ദിവ്യ ക്ലബ് പ്രസിഡന്റ് ടി. നാസറിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാംകുഴി പുരസ്കാരം സമ്മാനിച്ചു. ടി. നാസർ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ (IMU-CET) പ്രവേശന പരീക്ഷ വിജയിച്ച അജിലാൽ അഹമ്മദിനും ഉപഹാരം നൽകി അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. അഷ്റഫ്, പി.ടി, ഷമീർ , മീര ശ്രീജിത്ത്, സി.കെ. ബഷീർ, ആർ.കെ. ഷാഫി, പ്രണവ് മോഹൻ, ആർ.കെ. മനാഫ്, ഇസ്മായിൽ മാസ്റ്റർ, കെ. സിദ്ധിഖ്, എ.പി. ബഷീർ, സുഹൈൽ, യു.കെ. മുജീബ്, സാബു മാത്യു, ടി.കെ. സുബൈർ, അൻഷദ് എ.സി., എ.പി. മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

പി.എസ്. മുജീബ് സ്വാഗതവും വി.കെ. കാദർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post