താമരശ്ശേരി: താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ ബിഷപ് ഹൗസിന് മുൻവശത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരിയായ കൂടത്തായി സ്വദേശിനി ഹാജറ, ബൈക്ക് യാത്രികരായ കൂടത്തായി സ്വദേശി നിസാർ, ചമൽ സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് (30-07-2026 വ്യാഴം ) വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഹാജറയെയും നിസാറിനെയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സക്കീർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.