Trending

കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ സർഗോത്സവം മേളം 2k26 സമാപിച്ചു.

 കട്ടിപ്പാറ :കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ 2026-27 വർഷത്തെ സ്കൂൾ കലാമേള മേളം 2k26 ന് സമാപനം കുറിച്ചു. 29 ,30 തീയതികളിലായി നടത്തിയ കലാമേളയുടെ ഉദ്ഘാടന ചടങ്ങിന് സീനിയർ അസിസ്റ്റൻറ് സിനി കെ. എം സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ ദീപം തെളിയിച്ച് ഉദ്ഘാടന കർമം നിർവഹിക്കുകയും സർഗ്ഗോത്സവം കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സഹായകമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 

സ്കൂൾ ഹെഡ്മിസ്ട്രസ് ബെസി കെ .യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഠനത്തോടൊപ്പം സർഗാത്മക കഴിവുകളും വളർത്താൻ ഈ മേളകൊണ്ട് സാധിക്കട്ടെ എന്ന് ടീച്ചർ ആശംസിച്ചു. സ്‌കൂൾസംഗീത അധ്യാപിക ലിസി എം .എ മികച്ച ഗായികയായിരുന്ന എസ് ജാനകിയുടെ മനോഹരമായ പാട്ടുകൾ പാടി ജാനകി അനുസ്മരണവും നടത്തി.സ്റ്റാഫ് സെക്രട്ടറി നൗഷാദ് വി കെ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.തുടർന്ന് രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ വ്യത്യസ്ത ഇനങ്ങളിലായി അനേകം കലാപ്രതിഭകൾ മാറ്റുരച്ചു. കലാമേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികവുകൊണ്ടും ഏറെ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post