കിഴക്കോത്ത്: പന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പൂനൂർ സ്വദേശി മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് പന്നൂർ–നരിക്കുനി റോഡിൽ അപകടമുണ്ടായത്. പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.