Trending

യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു.





പുതുപ്പാടി - മരണക്കെണിയൊരുക്കുന്ന റോഡിലെ കുഴികൾ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി പുതുപ്പാടി പഞ്ചായത്ത്
യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ വാഴ നട്ട് പ്രതിഷേധിച്ചു.

കോഴിക്കോട് ജില്ലാ
യൂത്ത് ലീഗ് സെക്രറി കെ.പി സുനീർ വാഴ നട്ട് ഉൽഘാടനം ചെയ്തു. പരിപാടിയാൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ,
കെ ടി ഷമീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, ഷംസു വള്ളിയാട്, ഫൈസൽ കുഞ്ഞികുളം, ഷാഹിദ് കണ്ണപ്പൻകുണ്ട് ,ഷബീറലി പെരുമ്പള്ളി,സി .പി റിയാസ്,അബു അടിവാരം, ബാബു കാക്കവയൽ, ലബാൻ കുഞ്ഞികുളം, ജാഫർ കണ്ണപ്പൻകുണ്ട് ,സിറാജ് മാങ്ങാപ്പൊയിൽ, റഷീദ് കാക്കവയൽ, റഹ്മാൻ ഒടുങ്ങാക്കാട് എന്നിവർ സംബസിച്ചു.

Post a Comment

Previous Post Next Post