മുക്കം: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കത്തോലിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. കത്തോലിക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറിയും താമരശ്ശേരി രൂപതാ മുന്‍ പ്രസിഡന്റുമായ തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മണാശ്ശേരിയിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ച് വീഴ്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.
മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും.രക്ഷിക്കാനായില്ല. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.