ചമൽ : ചമൽ - എട്ടേക്രയിൽ ഗ്രാമോദയ എന്ന പേരിൽ ബാലസമിതി രൂപീകരണവും ഉദ്ഘാടനവും വിജയദശമി നാളിൽ നടത്തി. ആചാര്യ ഹാളിൽ ചേർന്ന സമിതി യോഗത്തിൽ റാങ്ക് ജേതാവ് കുമാരി സുസ്മിത ചമൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഷാനിമോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിജയൻ, ജിനീഷ് വി.എൻ എന്നിവർ സംസാരിച്ചു. ബാലസമിതി രക്ഷാധികാരി കെ.പി.സി എട്ടേക്ര സുസ്മിതയ്ക്ക് ഉപഹാരം നൽകി. ശ്രുതിദാസ് സ്വാഗതവും, അതുൽ ഷാജി നന്ദിയും പറഞ്ഞു. അശ്വനിദാസ്, അഭിഷേക ഷാജി എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഭാരവാഹികൾ : ഷാനി - പ്രസിഡന്റ്,
ശ്രുതിദാസ് - സെക്രട്ടറി,
അതുൽ ഷാജി - ട്രഷറർ . എന്നിവരെ തെരഞ്ഞെടുത്തു.
