Trending

ഫോട്ടോ ഫിനിഷ് ഉദ്ഘാടനം നിർവ്വഹിച്ചു.




പുതുപ്പാടി : എസ്എസ്എൽസി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ വിജയം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫോട്ടോ ഫിനിഷ് പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന നൈറ്റ് ക്യാമ്പും ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം അംബികാ മംഗലത്ത് ഉദ്ഘാടനം ചെയ്തു .

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ഒതയോത്ത് അഷറഫ് അധ്യക്ഷത വഹിച്ചു . സ്കൂൾ ഹെഡ് മാസ്റ്റർ ഇ ശ്യാംകുമാർ സ്വാഗതം ആശംസിച്ചു.

സ്കൂൾ പി.ടി. എ, മദർ പി . ടി. എ, സ്കൂൾ വികസന സമിതി, സ്കൂൾ പ്രാട്ടക്ഷൻ ഗ്രൂപ്പ് മറ്റ് അഭ്യൂദയകാംക്ഷികൾ, പൊതുപ്രവർത്തകർ , അധ്യാപകർ എന്നിവരുടെ പൂർണ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുതകുന്നതാക്കിമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഗ്രാമപഞ്ചായത്ത് അംഗം അമൽരാജ് , സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാച്ചാലി , പി ടി എ വൈസ് പ്രസിഡണ്ട് കെ. കെ.ഹംസ, ST ഹോസ്റ്റൽ വാർഡൻ കുമാരൻ , പി .ടി. എ അംഗം മമ്മി, സീനിയർ അസിസ്റ്റന്റ് ശ്രീലത ടി.വി , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ എഡ്യുകെയർ കൺവീനർ മറിയം പി കെ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post