കട്ടിപ്പാറ: MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നല്ലടം - രണ്ടു കണ്ടി ബൈപ്പാസ് റോഡ് Dr. M.K.മുനീർ MLA ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രേംജി ജെയിംസ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് മുഖ്യാതിഥി ആയിരുന്നു.
വാർഡ് വികസന സമിതി കൺവീനർ അസ്‌ലം തേനങ്ങൾ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ബാബു VP നന്ദിയും അർപ്പിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ് മെമ്പർമാരായ ബിന്ദു സന്തോഷ്, സൈനബ നാസർ, സാജിത ഇസ്മായിൽ, താര അബ്ദുറഹ്മാൻ, മജീദ് മൗലവി, ND ലൂക്ക, നിസാർ മൈലാഞ്ചി, അഷ്റഫ് പാലക്കോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
