കട്ടിപ്പാറ :
ചമൽ ശ്രീനേഷ് സ്മാരക ലൈബ്രറി, ചമൽ ഗവൺമെന്റ് എൽപി സ്കൂളിലെ ഹരിതോത്സവത്തോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസിൽ പൂമരം നട്ടപ്പോൾ കുഞ്ഞുങ്ങൾക്ക് അത് നവ്യാനുഭവമായി. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം ഗ്രന്ഥശാല പ്രവർത്തകരും ഹരിത പ്രതിജ്ഞയെടുത്തു. പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സൗഹൃദച്ചങ്ങല തീർത്തു.
ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു ചുണ്ടൻകുഴി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അധ്യക്ഷനായി. ലൈബ്രറി കമ്മിറ്റി മുൻ സെക്രട്ടറി ബേബി, വൈസ് പ്രസിഡണ്ട് എ. ടി. ബാലൻ, ലൈബ്രറി അംഗം കെ. പി. ചന്ദ്രൻ, ശ്രീജ.എം.നായർ, ഷംല. പി.എച്ച്. സംസാരിച്ചു.
ഹരിത സഭ കൺവീനർ ജോഷില ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ. ടി. കെ. നന്ദിയും പറഞ്ഞു
