ചമൽ :ചമൽ നിർമ്മല യു.പി. സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'സുവർണ്ണ ജൂബിലി ഓർമ്മ മരം' സ്കൂൾ മാനേജർ റവ. ഫാ. ജിന്റോ വരകിൽ സ്കൂൾ അങ്കണത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.
സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിച്ചു നിർമല യു.പി. സ്കൂളിനെ പ്ലാസ്റ്റിക് രഹിത വിദ്യാലയമായി പ്രധാന അധ്യാപിക ജിസ്ന ജോസ് പ്രഖ്യാപിച്ചു. വിദ്യാർഥികൾ ഹരിത ചങ്ങല തീർത്തു. സ്കൂൾ പരിസ്ഥിതി ദിന ക്ലബ്ബ് കൺവീനർ ശില്പ ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ ചൊല്ലിക്കൊടുത്തു. ശുചിത്വ സുന്ദരം എന്റെ ക്ലാസ് എന്ന പരിപാടി പി ടി എ പ്രസിഡണ്ട് ഹാസിഫ് പി.എം ഉദ്ഘാടനം ചെയ്തു .പി .ടി .എ വൈസ് പ്രസിഡണ്ട് നൂറുദ്ദീൻ ,അധ്യാപകർ , രക്ഷിതാക്കൾ വിദ്യാർത്ഥികൾ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
ബക്രീദിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്ദി മത്സരം സംഘടിപ്പിക്കുകയും അലിഫ് അറബിക് ക്ലബ്ബ് കൺവീനർ ഷൈനി പി.എയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തുകയും ചെയ്തു. വിവിധങ്ങളായ പരിപാടികൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
