Trending

അമ്പായത്തോട് എ.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.




താമരശ്ശേരി: അമ്പായത്തോട് എ.എൽ.പി.സ്കൂളിൽ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

 ഉദ്ഘാടനം സ്കൂൾ മാനേജർ പി.സി.അഷ്‌റഫ്‌ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു 

സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും നിലവിലുള്ളവയെ സംരക്ഷിക്കാൻ പരിപാടികൾ ആസൂത്രണം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം,പോസ്റ്റർ നിർമ്മാണം,ക്വിസ് മത്സരം, സ്നേഹപ്പച്ച- തരു സംരക്ഷണയജ്ഞം, ഔഷധസസ്യങ്ങളുടെ ലാബലിംഗ് തുടങ്ങിയവ സംഘടിപ്പിച്ചു
        
. സ്കൂൾ ഹെഡ്മാസ്റ്റർ കെ. കെ. മുനീർ, മാനേജ്മെന്റ് പ്രതിനിധികളായ അമീർ മുഹമ്മദ് ഷാജി,എ കെ മുഹമ്മദലി,സിറ്റി ബാപ്പു,അബ്‌റാർ,ബൈജു,പി. സിനി, വി. ഹാജറ, കെ.ജാസ്മിൻ, യു എ ഷമീമ, പി. ജിഷ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post