ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം ഇക്കോ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പള്ളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാഘോഷം ഉദ്‌ഘാടനം ചെയ്തു.രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ സി.ഇ.ഒ റവ. ഫാ. തോമസ് മണ്ണിത്തോട്ടവും പ്രിൻസിപ്പൽ ഇൻചാർജ് സിസ്റ്റർ ജോസിറ്റ തെരേസ ഡി എം സന്ദേശത്തിലൂടെ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം
സൃഷ്ടിച്ചു.
വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ദിനാചരണത്തിന് ആകർഷണം കൂട്ടി.
