Trending

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും സുരക്ഷിതരായി കണ്ടെത്തി. വയനാട് ജില്ലയിലെ വടുവൻചാൽ ടൗണിന് സമീപത്ത് നിന്നാണ് വനംവകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിൽ കുട്ടികളെ കണ്ടെത്തിയത്.

നേരത്തെ ഒരു വിദ്യാർഥിയെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിൽ ബാക്കിയുള്ള രണ്ട് പേരെയും രാത്രി 11.30 ഓടെ വടുവൻചാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

കണ്ടെത്തിയ മൂന്ന് വിദ്യാർഥികളെയും മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് തുടർനടപടികൾക്കായി ബന്ധപ്പെട്ട പോലീസിന് കൈമാറും.

Post a Comment

Previous Post Next Post