Trending

അടിവാരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; 5.080 ഗ്രാം ലഹരിമരുന്നും ₹86,300-വും പൊലീസ് പിടിച്ചെടുത്തു

അടിവാരം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് എംഡിഎംഎയുമായി യുവാവിനെ കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ എളേറ്റിൽ വട്ടോളി കരിമ്പപൊയിൽ സ്വദേശിയായ ഫായിസ് മുഹമ്മദ് (29) എന്നയാളുടെ കൈവശത്തുനിന്ന് 5.080 ഗ്രാം എംഡിഎംഎയും ₹86,300-വും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതേഷ് കെ. എസ്യുടെ നേതൃത്വത്തിൽ ഷാനിൽ കുമാർ, വിമൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മേഖലയിലുടനീളം ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, പിടിയിലായ ഫായിസ് മുഹമ്മദ് മുമ്പും വിവിധ കേസുകളിൽ പ്രതിയായിരുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post