Trending

ഓപ്പറേഷൻ 'ഹൈഡ് ഔട്ട്': താമരശ്ശേരി മേഖലയിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ മിന്നൽ പരിശോധന.


താമരശ്ശേരി: ലഹരി വിപണനവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി എക്സൈസ് വകുപ്പ് 'ഓപ്പറേഷൻ ഹൈഡ് ഔട്ട്' എന്ന പേരിൽ താമരശ്ശേരി മേഖലയിൽ വ്യാപക മിന്നൽ പരിശോധന നടത്തി. 

എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമശ്ശേരി, താമരശ്ശേരി, പൂനൂർ എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീധരൻ, എക്സൈസ് ഇൻസ്പെക്ടർ വിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ശ്രീധരൻ അറിയിച്ചു.

പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർമാരായ ജലാലുദ്ദീൻ, അജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്മില ഷെറിൻ, ഡ്രൈവർ ബബിൻ എന്നിവരും പങ്കെടുത്തു.

ലഹരി വിൽപ്പനയോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9447178000 എന്ന നമ്പറിലേക്ക് നേരിട്ടോ വാട്സ്ആപ്പ് വഴിയോ കൈമാറാമെന്നും വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post