Trending

താമരശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്


താമരശ്ശേരി:  കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ  താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മനു പോൾ, നടവയൽ കത്തനാർ തോട്ടത്തിൽ സ്വദേശിക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ, കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ മനു പോളിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post